ഭ്രമകല്പനകൾ

In shelf: 
OUT
ലളിതവും സുതാര്യവുമായ ശൈലിയിൽ മനോഹരമായി കഥ പറഞ്ഞുപോകാനുള്ള കഴിവാണ് ജയാ മേനോൻ എന്ന എഴുത്തുകാരിയുടെ സവിശേഷത. കുന്നംകുളത്തിനോട് തൊട്ടുകിടക്കുന്ന ഒരു ഗ്രാമീണ ജീവിതത്തെ വാമൊഴിയുടെ ശക്തിസൌന്ദര്യങ്ങൾ ഒട്ടും ചോർന്നുപോകാതെ ഭ്രമകല്പനയിൽ ചിത്രീകരിക്കാൻ കഴിയുന്നത് അതുകൊണ്ടാണ്. എന്നാൽ ജയ ഈ നോവലിനായി സ്വീകരിച്ചിരിക്കുന്ന പ്രമേയവും ആ പ്രമേയത്തിന്റെ സൂക്ഷ്മരാഷ്ട്രീയവും അത്ര ലളിതമല്ല. രോഗാതുരമായ സ്ത്രീമനസ്സിന്റെ ഭ്രമാത്മകവും സങ്കീർണ്ണവുമായ അവസ്ഥയെ ആവിഷ്കരിച്ചുകൊണ്ട് കാലത്തെയും സമൂഹത്തെയും പ്രശ്നവൽക്കരിക്കുന്നതിലൂടെ പുറമേക്ക് കാണുന്ന ലാളിത്യത്തിനപ്പുറത്ത് തന്റെ എഴുത്തിന് ദാർശനികമായ മിഴിവും ചിന്തയുടെ കരുത്തും നൽകാൻ ജയാ മേനോന് കഴിയുന്നുണ്ട്.
Title in English: 
Bhramakalpanakal
ISBN: 
978-81-240-2044-9
Serial No: 
2129
First published: 
2015
No of pages: 
128
Price in Rs.: 
Rs.110
Edition: 
2015