രാജസൂയം

In shelf: 
IN
"മോഹൻദാസ് മന്ത്രിക്കസേരയിലിരുന്നു. പിന്നിലിട്ടിരുന്ന ടൌവലെടുത്തു് മുഖം തുടയ്ക്കണോ എന്നു് ഒന്നു സംശയിച്ചു. അതിനായി കൈ ഉയർത്തിയപ്പോൾ കസേര ഒന്നു് മെല്ലെ കറങ്ങി. കറങ്ങുന്ന കസേരയാണെന്നതു് ശ്രദ്ധിച്ചില്ല. ഒന്നു ഞെട്ടി. അറിയാതെ തിരിഞ്ഞു നോക്കിപ്പോയി. മഹാത്മജിയുടെ ചിത്രം. മോഹൻദാസ് ചോദിച്ചു. ഈ ചിത്രം പിറകിൽ നിന്നു് മാറ്റി മുന്നിൽ അവിടെ എനിക്കു് എപ്പോഴും കാണത്തക്ക വിധത്തിൽ ഉയരത്തിൽ വയ്ക്കരുതോ?" രാഷ്ട്രീയപശ്ചാത്തലത്തിൽ നിന്നുകൊണ്ടു് ഒരു കോമിക്ക് കാഴ്ചപ്പാടിലൂടെ കെ.എൽ.മോഹനവർമ്മ എഴുതുന്ന ചെറുനോവൽ.
Title in English: 
Raajasooyam
Serial No: 
270
First published: 
2004
No of pages: 
80
Price in Rs.: 
Rs.40
Edition: 
2004