ഒരു വടക്കൻ വീരഗാഥ

Taxonomy upgrade extras: 
In shelf: 
OUT
മലയാളികൾക്കു ചിരപരിചിതമായ വടക്കൻപാട്ടിലെ ചന്തുവിന്റെ കഥ ഈ വീരഗാഥയിൽ പുതിയ അർത്ഥം കൈവരിക്കുന്നു. ചതിയൻ ചന്തു എന്നു് അവമതിക്കപ്പെട്ടു് വടക്കൻപാട്ടിലുടനീളം ഖേദം മൌനമാക്കി ഒരു നീചജന്മം ജീവിച്ചു തീർക്കുന്ന ചന്തുവിനു് എം.ടിയിലൂടെ ലഭിച്ച പുനർജന്മമാണു് ഈ തിരക്കഥ. ഈ സിനിമക്കു ശേഷം ചന്തു ജനമനസ്സിൽ ധീരോദാത്തനായകനാണു്. വടക്കൻപാട്ടിലെ കഥാവഴികളിൽ മറഞ്ഞുകിടക്കുന്ന സത്യവും മൌനവും കണ്ടെടുത്താണു് എം.ടി. ചന്തുവിനെ പുതിയ നായകമിത്താക്കി മാറ്റുന്നതു്. തിരക്കഥയിൽ ഇതു് മലയാളത്തിന്റെ ക്ലാസ്സിക്കാണു്. സിനിമയെക്കുറിച്ചു് ചിന്തിക്കുന്നവർക്കു് എം.ടി. നൽകിയ പാഠപുസ്തകം. വായനക്കാർക്കു് ഒരു ഉത്തമസാഹിത്യരചനയും.
Title in English: 
Oru vatakkan veeragaatha
ISBN: 
978-81-226-0894-6
Serial No: 
660
First published: 
1989
No of pages: 
100
Price in Rs.: 
Rs.60
Edition: 
2010