Catalog:
Booking count:
2
അന്യവൽകൃതമായ വ്യക്തികളുടെ വ്യത്യസ്താനുഭവങ്ങളായിരുന്നു എം.മുകുന്ദന്റെ ആദ്യകാല കൃതികളിലെ പ്രമേയം. നാഗരികജീവിതത്തിൽ എല്ലാം നഷ്ടപ്പെടുന്നവരുടെ എങ്ങോട്ടെന്നില്ലാത്ത യാത്ര ആ കൃതികളെ മലയാളത്തിന്റെ ആധുനികതയായി മാറ്റി മുകുന്ദൻ. തന്റെ പുതിയ കഥകളിൽ തനിക്കു് പരിചിതമായ ലോകത്തെ വ്യാപകമായവിധം ഉൾക്കൊണ്ടു്, മനുഷ്യരുടെ വൈകാരികസമസ്യകളിൽ പൂർണ്ണമായ സ്വത്വാന്വേഷണം നടത്തുന്നു. മനഃശാസ്ത്രത്തിന്റെയും അസ്തിത്വദർശനത്തിന്റെയും ഇഴുകിച്ചേരലിൽ റിയലിസത്തിന്റെ സ്വാഭാവികരീതികൾ നിരാകരിക്കപ്പെടുന്നു. പുതിയൊരു റിയലിസം കണ്ടെത്തപ്പെടുന്ന കൊച്ചു നോവലുകളുടെ സമാഹാരമാണു് 'അവൾ പറഞ്ഞു വരൂ...'
- Log in to post comments