First published:
2006
Language:
Catalog:
Tags:
Booking count:
3
1992 ഡിസംബർ ആറിനു് ഹിന്ദു തീവ്രവാദികൾ അയോദ്ധ്യയിലെ ബാബ്റി മസ്ജിദ് തകർത്തു. ബംഗ്ലാദേശിലെ മുസ്ലീം തീവ്രവാദികളും അടങ്ങിയിരുന്നില്ല. അവർ ബംഗ്ലാദേശിലെ ഹിന്ദുക്കളെ ആക്രമിക്കാനും ക്ഷേത്രങ്ങൾ തീവെച്ചു നശിപ്പിക്കാനും തുടങ്ങി. ഇന്ത്യയിലെ ഹിന്ദുതീവ്രവാദികൾ ബാബ്റി മസ്ജിദ് തകർത്തതിനു് ബംഗ്ലാദേശിലെ ഹിന്ദുക്കൾ എന്തു പിഴച്ചു? ഈ സംഭവത്തെ അധികരിച്ചു് ഒരാഴ്ചകൊണ്ടു് എഴുതിത്തീർത്ത നോവലാണു് ലജ്ജ. ബംഗ്ലാദേശിലെ ലഹളയിൽ ഏറെ വിഷമിക്കേണ്ടിവന്ന ഒരു കുടുംബത്തിന്റെ പതിമൂന്നു ദിവസങ്ങളാണു് ലജ്ജയിലെ പ്രമേയം. ഭാഷയും സംസ്കാരവുമാണു് മനുഷ്യരെ ഏകോപിപ്പിക്കുന്ന പ്രഥമഘടകമെന്നും മറ്റെല്ലാ വിഭജനങ്ങളും കൃത്രിമമാണെന്നും തസ്ലീമ പ്രഖ്യാപിക്കുന്നു. സ്വന്തം ജീവിതം പണയംവച്ചെഴുതിയ ഒരു രാഷ്ട്രീയ നോവലാണിതു്.
- Log in to post comments