ദ്വിഖണ്ഡിത - നിഷ്ക്കാസിത

In shelf: 
OUT
മനുഷ്യസമൂഹം സാമൂഹികവും സാംസ്കാരികവും സാങ്കേതികവുമായ ഒട്ടേറെ വിപ്ലവങ്ങളിലൂടെ കടന്നുപോയിട്ടും ഇനിയും മോചിപ്പിക്കപ്പെടാത്ത സ്ത്രീസമൂഹത്തിന്റെ വക്താവാകുകയാണു് തസ്ലീമ നസ്റിൻ. അവരുടെ തുറന്നുപറച്ചിലുകൾ പുരുഷചിന്തകളെ പ്രതിക്കൂട്ടിലാക്കുന്നു. തസ്ലീമ വ്യഭിചാരിണിയായും മതവിരോധിയായും ദേശദ്രോഹിയായും മാറിയതു് അവർ കുറിച്ചിട്ട അക്ഷരങ്ങളുടെ പേരിലാണു്. തസ്ലീമ നസ്റിന്റെ അനുഭവജീവിതത്തിന്റെ മൂന്നാം ഭാഗമായ ദ്വിഖണ്ഡിത സാഹിത്യ സാംസ്ക്കാരിക രംഗത്തു് ഏറെ ഒച്ചപ്പാടുണ്ടാക്കിയ കൃതിയാണു്. രണ്ടു ഭാഗങ്ങളായിട്ടാണു് ഈ കൃതി പ്രസിദ്ധീകരിക്കുന്നതു്. അതിൽ രണ്ടാമത്തെ പുസ്തകമാണിതു്. സമൂഹത്തിലെ ദുഷിച്ച നിയമങ്ങൾക്കെതിരെ കലഹിക്കുന്ന തസ്ലീമയെ നാം ഇവിടെ പരിചയപ്പെടുന്നു. സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട, നിന്ദിതരും പീഡിതരുമായ സ്ത്രീകളുടെ ഉണർത്തുപാട്ടാണു് ദ്വിഖണ്ഡിത. പശ്ചിമബംഗാൾ ഗവൺമെന്റ് ഈ കൃതി 2003ൽ നിരോധിക്കുകയുണ്ടായി. എന്നാൽ കൽക്കത്താ ഹൈക്കോടതി ഈ നിരോധനം പിന്നീടു് നീക്കം ചെയ്തു.
Title in English: 
Dvikhanditha - nishkkaasitha
ISBN: 
81-8423-073-7
Serial No: 
1647
First published: 
2007
No of pages: 
220
Price in Rs.: 
Rs.165
Translation: 
Yes
Edition: 
2012