വിസ്മയകാലങ്ങൾ വിചിത്രകാലങ്ങൾ

Taxonomy upgrade extras: 
In shelf: 
IN
1950കളുടെ അവസാനത്തിൽ വിയന്നയിലെ അസന്തുഷ്ടരായ നാലു് കൌമാരപ്രായക്കാരുടെ ഭീതിജനകവും തളർത്തുന്നതുമായ കഥയാണു് ഈ നോവൽ. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം നിലവിൽവന്ന സാമ്പത്തികക്രമം അഭിവൃദ്ധിയുടെ പാതയിലാണു്. പുതിയ സമ്പദ് വ്യവസ്ഥയിൽ വിജയിക്കാനുതകുന്ന മുന്തിയ വിദ്യാഭ്യാസമാണു് അവർക്കു് ലഭിച്ചുകൊണ്ടിരിക്കുന്നതു്. എന്നാൽ പല കാരണങ്ങൾകൊണ്ടു് അവർക്കു് വിജയിക്കാനാകുന്നില്ല. മറിച്ചു് പകയിലും ആത്മനിന്ദയിലും അർത്ഥരഹിതവും വിനാശകരവുമായ അക്രമോത്സുകതയിലും അവർ തിമിർത്താടുന്നു. ഉഗ്രമായ ഭാഷയിൽ എങ്ങനെ വർത്തമാനകാലം ഭൂതകാലത്തിലെ കുറ്റങ്ങളാൽ മലിനമായിരിക്കുന്നുവെന്നു് ഈ കൃതിയിലൂടെ യല്നക് കാണിച്ചുതരുന്നു.
Title in English: 
Vismayakaalangal vichithrakaalangal
ISBN: 
81-264-1201-1
Serial No: 
1309
First published: 
2006
No of pages: 
262
Price in Rs.: 
Rs.125
Edition: 
2006