About Us

This is a dream come true for Malayalam readers in Chennai.

No more driving in search of Malayalam books to read or Malayalam Library. Just give us a call, the books will come in search of you.

Incepted on July 2011, we strive to satisfy your reading passion.

We deliver Malayalam books to your home. At the moment we service only in Chennai city. We hope to cover more areas in the future.

You can also publish your reviews and comments on books you have read in this website.

To join as a member in the library, just give us a call on 9961588623.

Thanks,

Anjali Library Team

-------------------------------------------
-------------------------------------------

ചെന്നൈ മലയാളികൾക്കൊരു സന്തോഷവാർത്ത!

മലയാളം പുസ്തകങ്ങൾ വായിയ്ക്കുവാൻ ഇനി വേറെങ്ങും അന്വേഷിച്ചു പോകേണ്ടതില്ല. ഒരു വിളിപ്പാടകലെ മാത്രം ഞങ്ങൾ, നിങ്ങളിഷ്ടപ്പെടുന്ന പുസ്തകങ്ങളുമായി, നിങ്ങളുടെ വിളിയ്ക്കു കാതോർത്തിരിക്കുന്നു. പറഞ്ഞാൽ മതി ഏതു പുസ്തകം എന്ന്, നിങ്ങളുടെ വീട്ടുപടിയ്ക്കലെത്തിച്ചു തരും.

ഈ മനസ്സു മരവിച്ച ജീവിതത്തിനിടയിൽ ഇത്തിരി മാനസികോല്ലാസത്തിനു വായന നല്ലതാണെന്നു തോന്നിയതിനാൽ, ചെന്നൈയിൽ 2011 ജൂലൈ മാസം ഞങ്ങൾ ആരംഭിച്ച സംരംഭമാണു്, അഞ്ജലി ഗ്രന്ഥശാല.

പുസ്തകങ്ങൾ നിങ്ങളുടെ വീട്ടിലേയ്ക്കെത്തിയ്ക്കുന്നു എന്നതാണു് ഈ ഗ്രന്ഥശാലയുടെ പ്രത്യേകത. തല്ക്കാലം ചെന്നൈ നഗരത്തിൽ മാത്രമാണു് വീട്ടിലെത്തിയ്ക്കുവാനുള്ള സൌകര്യം. നഗരത്തിനു പുറത്തേയ്ക്കും മറ്റു നഗരങ്ങളിലേയ്ക്കും താമസിയാതെ വായനശാലയുടെ സാമീപ്യം വളരുമെന്നു പ്രതീക്ഷിയ്ക്കാം.

നിങ്ങൾ വായിച്ച പുസ്തകങ്ങളെക്കുറിച്ചും, ഗ്രന്ഥകാരന്മാരെക്കുറിച്ചും നിങ്ങൾക്കുള്ള അഭിപ്രായങ്ങൾ ഈ താളുകളിൽ പ്രസിദ്ധീകരിക്കുമെന്നതും ഒരു പ്രത്യേകതയാണു്.

ഗ്രന്ഥശാലയിൽ വരിക്കാരാകുന്നതിന് 9961588623 എന്ന നമ്പറിൽ വിളിച്ചാൽ മതി.

നിങ്ങളുടെ അകമഴിഞ്ഞ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്,

അഞ്ജലി ഗ്രന്ഥശാല പ്രവർത്തകർ.