റാബിയ

In shelf: 
IN
ഈ നോവലിലെ പ്രധാന കഥാപാത്രങ്ങളായ മൂന്നു് സ്ത്രീകളും പുരുഷന്റെ ഇരകളാക്കപ്പെട്ടവരാണു്. അവരുടെ ദുരന്തങ്ങൾക്കു് ഏറെക്കുറെ സമാനസ്വഭാവമാണെങ്കിലും കഥയുടെ ഓരോ ഘട്ടങ്ങളിലായി എല്ലാ കെട്ടുമഴിച്ചു് ഇവർ രക്ഷപ്പെടുന്നതു് ഓരോ തരത്തിലാണു്. രസകരമായി കഥപറഞ്ഞുപോകാനുള്ള കഴിവുണ്ടു് ഈ കഥാകാരിക്കു്. അതുകൊണ്ടുതന്നെ ഏറെ പാരായണക്ഷമതയുള്ള ഒരു കൃതിയാണിതു്. വൈകാരികമായ പിരിമുറുക്കം നിറഞ്ഞ പല മുഹൂർത്തങ്ങളും കൈകാര്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും അവിടെയെല്ലാം മിതത്വം പാലിക്കാനും ഒരു നോവലിന്റെ ചട്ടക്കൂടിനകത്തു് ആഖ്യാനത്തെ ഒതുക്കിനിർത്താനും നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ടു്. സഹീറാ തങ്ങൾ വരഞ്ഞിടുന്ന പല ഇരുണ്ട ചിത്രങ്ങളും ഏറിയും കുറഞ്ഞും മറ്റു സമൂഹങ്ങൾക്കും അന്യമല്ലെന്നിരിക്കെ അവർ അഭിസംബോധന ചെയ്യാൻ ശ്രമിക്കുന്നതു് നമുക്കു ചുറ്റുമുള്ള പൊതുസമൂഹത്തെതന്നെയാണു്. - അവതാരികയിൽ സേതു
Title in English: 
Raabiya
ISBN: 
81-226-0683-0
Serial No: 
1651
First published: 
2008
No of pages: 
88
Price in Rs.: 
Rs.50
Title Ref: 
Edition: 
2008